മുംബൈ, ചെനൈ്ന, കോല്‍ക്കത്ത, ബംഗളൂരു, ഹൈദരാബാദ്, കൊച്ചി, അഹമ്മദാ ബാദ് വിമാനത്താവളങ്ങളിലെ 'ഫാസ്ററ് ട്രാക്ക് ഇമിഗ്രേഷന്‍ ട്രസ്ററഡ് ട്രാവലര്‍ പ്രോഗ്രാം കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഹൈദരാബാദില്‍ ഉദ്ഘാടനം ചെയ്തു.
കഴിഞ്ഞ ജൂണ്‍ 22ന് ന്യൂഡല്‍ഹിയിലെ ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ ടെര്‍മിനല്‍~ല്‍നിന്ന് ആഭ്യന്തര മന്ത്രി എഫ്ടിഐ ടിടിപി ഉദ്ഘാടനം ചെയിതിരുന്നു. കേന്ദ്രസര്‍ക്കാരിന്റെ 'വിക്ഷിത് ഭാരത് @2047 എന്ന പദ്ധതി പ്രകാരമാണ് ഫാസ്ററ് ട്രാക്ക് ഇമിഗ്രേഷന്‍ ട്രസ്ററഡ് ട്രാവലര്‍ പ്രോഗ്രാം'.
പദ്ധതിയുടെ ആദ്യഘട്ടത്തില്‍ ഇന്ത്യന്‍ പൗരന്മാര്‍ക്കും ഒസിഐ കാര്‍ഡ് ഉടമകള്‍ക്കും സൗജന്യ സേവനം ഉപയോഗിക്കാം. രണ്ടാം ഘട്ടത്തില്‍ വിദേശികള്‍ക്കും എഫ്ടിഐ ടിടിപി സേവനം ലഭ്യമാക്കും. രാജ്യത്തുടനീളമുള്ള 21 പ്രധാന വിമാനത്താവളങ്ങളില്‍ എഫ്ടിഐ ടിടിപി നടപ്പാക്കാനാണ് ലക്ഷ്യമിടുന്നത്.
എഫ്ടിഐ~ടിടിപി എങ്ങനെ ?
https://ftittp.mha.gov.in എന്ന ഓണ്‍ലൈന്‍ വഴി അപേക്ഷകള്‍ പൂരിപ്പിച്ച് ആവശ്യമായ രേഖകള്‍ അപ്ളോഡ് ചെയ്ത് ഓണ്‍ലൈന്‍ രജി സ്ട്രേഷന്‍ പൂര്‍ത്തിയാക്കണം. രജിസ്ററര്‍ ചെയ്ത അപേക്ഷകരുടെ ബയോമെട്രിക് ഡാറ്റ ഫോറിനേഴ്സസ് റീജണല്‍ രജിസ്ട്രേഷന്‍ ഓഫീസില്‍ (എഫ്ആര്‍ആര്‍ഒ) അല്ല ങ്കില്‍ വിമാനത്താവളത്തിലൂടെ കടന്നുപോകുമ്പോള്‍ ശേഖരിക്കും.
രജിസ്ററര്‍ ചെയ്ത യാത്രക്കാര്‍ ഇ~ഗേറ്റില്‍ എയര്‍ലൈന്‍ നല്‍കിയ ബോര്‍ഡിംഗ് പാസ്, പാസ്പോര്‍ട്ട് എന്നിവ സ്കാന്‍ ചെയ്യണം. യാത്ര പുറപ്പെടുന്നിടത്തും അവസാനിക്കു ന്ന വിമാനത്താവളങ്ങളിലും ഇ~ഗേറ്റുകളില്‍ യാത്രക്കാരുടെ ബയോമെട്രിക്സ് വിവര ങ്ങള്‍ ശേഖരിക്കും. തുടര്‍ന്ന് ഇ~ഗേറ്റ് തുറക്കുകയും ഇമിഗ്രേഷന്‍ ക്ളിയറന്‍സ് ലഭിക്കു കയും ചെയ്യും. ആറു മാസമെങ്കിലും കാലാവധിയുള്ള പാസ്പോര്‍ട്ട് ഉടമകള്‍ക്ക് മാ ത്രമേ രജിസ്ട്രേഷന്‍ ചെയ്യാനാവു.

Comments: